06:06pm 12 May 2026
NEWS
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഇനി വോട്ടർമാരെയും ഡൽഹിക്ക് വിളിപ്പിക്കുമോ -പ്രൊഫ. കെവി തോമസ്
12/05/2026  02:59 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഇനി വോട്ടർമാരെയും  ഡൽഹിക്ക് വിളിപ്പിക്കുമോ -പ്രൊഫ. കെവി തോമസ്

 

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ്‌ ഇനി വോട്ട് ചെയ്ത ജനത്തെകൂടി ഡൽഹിക്ക് വിളിപ്പിക്കുമോയെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ.വി തോമസ്.

കേരളത്തോടൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ചുമതലയേറ്റ് ഭരണം തുടങ്ങി. ഇവിടെ ഇരുട്ടിൽ തപ്പുകയാണ്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കകം കേരളത്തിന് പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്സും യുഡിഎഫും വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുകയാണ്.

ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡിന്റെ നിരീക്ഷകർ എത്തി തെരഞ്ഞെടുക്കപ്പെട്ട 102 എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും പാർട്ടി ഭാരവാഹികളുമായും നീണ്ട ചര്‍ച്ചകൾ നടത്തിയിട്ടും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.

ഇതിന് ശേഷം മുഖ്യമന്ത്രിയാവാൻ സാധ്യതയുള്ളവരെന്ന നിലക്ക് മൂന്ന് പേരെ ഡൽഹിക്ക് വിളിപ്പിച്ചു ചർച്ച നടത്തിയിട്ടും തീരുമാനം ആയില്ല.

പിന്നെ മുൻ പിസിസി അധ്യക്ഷൻമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിച്ചിരിക്കുകയാണ്.

ഇനി വോട്ട് ചെയ്ത ജനം മാത്രമാണ് ബാക്കിയെന്നും അവരെക്കൂടി വിളിപ്പിച്ചു തീരുമാനം എടുക്കാൻ 
അമാന്തിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരെ വിളിക്കും മുമ്പ് കേരളത്തിലെ മുഴുവൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരെ കൂടി വേണമെങ്കിൽ വിളിക്കാവുന്നതാണ് 

ഉണ്ണീശോയെ അന്വേഷിച്ചു നടന്ന രാജാക്കന്മാരെപോലെ കോൺഗ്രസ്‌ നേതൃത്വം അലഞ്ഞു തിരിയുകയാണ്. 

എറ്റവുമൊടുവിൽ ആദരണീയയായ സോണിയാജി തന്നെ നേരിട്ട് അഭിപ്രായം  തേടിയിരിക്കുകയാണ്.

 പരീക്ഷാ ഫലങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഭരണതീരുമാനങ്ങളെല്ലാം നിശ്ചലമാണിപ്പോൾ. പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയിട്ടില്ല.

10 കൊല്ലം കൊണ്ട് പിണറായി സർക്കാർ ജനത്തിന് നേടിക്കൊടുത്ത  എല്ലാ നേട്ടങ്ങളും 
ഇങ്ങിനെപോയാൽ ഇവർ കാറ്റിൽ തൂറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img